Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShahRukhKhan

'ബച്ചനെയും ഷാരൂഖിനെയും കാണാൻ മുംബൈയിലെ വീടുകൾക്കു മുന്നിൽ കാത്തുനിന്നിട്ടുണ്ട്'

അഭിനയജീവിതത്തിലെ തുടക്കകാലവും ഷാരൂ​ഖ് ഖാ​നോ​ടു​ള്ള ആ​രാ​ധ​ന​യും പ​ങ്കു​വച്ച് ബോ​ളി​വു​ഡ് താ​രം രാ​ജ്കു​മാ​ർ റാ​വു. 'കോ​ൻ ബ​നേ​ഗാ ക്രോ​ർ​പ​തി' ഷോയിൽ അ​മി​താ​ഭ് ബ​ച്ച​നോ​ടാ​ണ് രാ​ജ്കു​മാ​ർ അ​നു​ഭ​വ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ഷാരൂ​ഖ് ഖാ​നും താ​നും ഡ​ൽ​ഹി​യി​ൽനി​ന്നു​ള്ള​വ​രാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ലേ​ക്കു​ള്ള യാ​ത്ര​യും ക​ഠി​നമായ പരിശ്രമങ്ങളുമാണു ത​ന്നെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു വ​രാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നും രാജ്കുമാർ പ​റ​ഞ്ഞു. സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽനി​ന്നു വ​ന്ന്, നാ​ട​ക​ത്തി​ലും ടെ​ലി​വി​ഷ​നി​ലും പ്ര​വ​ർ​ത്തി​ച്ച് ബി ടൗണിന്‍റെ സുൽത്താനായി മാറിയ ഷാരൂ​ഖ് ഖാന്‍റെ ജീ​വി​തം ത​നി​ക്കെന്നും വ​ലി​യ പ്ര​ചോ​ദ​ന​മാണെന്നും രാജ്കുമാർ വ്യ​ക്ത​മാ​ക്കി.

ഓ​ഡി​ഷ​നിൽ പങ്കെടുക്കാൻ ആദ്യമായി മും​ബൈ​യി​ൽ എ​ത്തി​യപ്പോൾ, ബാ​ന്ദ്ര​യി​ലെ അ​മി​താ​ഭ് ബ​ച്ചന്‍റ ബം​ഗ്ലാ​വി​നു മു​ന്നി​ലും ഷാ​രൂ​ഖ് ഖാ​ന്‍റെ വ​സ​തി​യാ​യ മ​ന്ന​ത്തി​നു മു​ന്നി​ലും താരങ്ങളെ കാ​ണാ​നാ​യി മ​ണി​ക്കൂറുകളോളം കാത്തുനി​ന്നിട്ടുണ്ടെന്നും രാ​ജ്കു​മാ​ർ പറഞ്ഞു. രാ​ജ്കു​മാ​ർ റാ​വു​വി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ട് അ​മി​താ​ഭ് ബ​ച്ച​നും ഷാ​രൂഖിനെ പ്ര​ശം​സി​ച്ചു.

Movies

അ​മി​ർ ഖാ​ന്‍റെ "കു​ട്ടി​ക​ൾ​ക്ക്' സ​ർ​പ്രൈ​സ് ന​ൽ​കി ഷാ​രു​ഖ് ഖാ​ൻ; വീ​ഡി​യോ

അ​മി​ർ‍ ഖാ​ൻ നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ‘സി​ത്താ​രേ സ​മീ​ൻ പ​ർ’. ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ലേ​യ്ക്ക് സ​ര്‍​പ്രൈ​സ് ആ​യി എ​ത്തി​യ ഷാ​രു​ഖ് ഖാ​ന്‍റ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ഡൗ​ൻ സി​ൻ​ഡ്രോ​മു​ള​ള കൗ​മാ​ര​ക്കാ​ര്‍ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന സി​നി​മ​യു​ടെ സെ​റ്റി​ലേ​ക്ക് പ​റ​യാ​തെ എ​ത്തി​യ ഷാ​രു​ഖി​നെ ക​ണ്ട് കു​ട്ടി​ക​ൾ അ​മ്പ​ര​ന്നു. അ​മി​റി​ന്‍റെ നി​ര​ന്ത​ര​മാ​യ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് സെ​റ്റി​ലെ​ത്തി​യ​തെ​ന്നും നി​ങ്ങ​ളെ ക​ണ്ട​പ്പോ​ൾ ത​ന്‍റെ മ​ന​സ് നി​റ​ഞ്ഞു​വെ​ന്നും ഷാ​രു​ഖ് പ​റ​ഞ്ഞു.

 

Latest News

Corehub Up